Saturday, January 30, 2010

മനസ്സേ നിന്റെ മണിനൂപുരങ്ങള്‍

Film : Veruthe Oru Pinakkam
Lyrics : Sathyan Anthikkad

Singer :
K J Yesudas
Music : Raveendran
Song : Manasse Ninte Maninoopurangal
(Original track not released yet.)

സിനിമ : വെറുതേ ഒരു പിണക്കം
വരികൾ : സത്യൻ അന്തിക്കാട്
പാടിയത്: കെ. ജെ യേശുദാസ്
സംഗീതം : രവീന്ദ്രൻ
ഗാനം : മനസേ നിന്റെ മണിനൂപുരങ്ങള്‍

മനസ്സേ ...
മനസ്സേ നിന്റെ മണിനോപുരങ്ങൾ
ഈന്നെന്തേ മാറ്റിവച്ചു
നർത്തനം ചെയ്തു തളർന്നിട്ടോ
നാണംകൊണ്ടു തരിച്ചിട്ടോ ?!
{ മനസ്സേ നിന്റെ }


മാനത്തു മഴവില്ലു കണ്ടാൽ
കന്നി വെയിലത്തൂ ഹിമ ബിന്ദു കണ്ടാൽ { മാനത്തു }
പൂങ്ങാറ്റിൽ ആടുന്ന പൂവല്ലി കണ്ടാൽ
കോരിത്തരിക്കും മനസ്സേ ..
ഒരു ദിവ്യ മോഹത്തിൻ തേനൂമായ്‌ വന്നിട്ടും
ഏന്തേ..
{ മനസ്സേ നിന്റെ }


പാണന്റെ തുടിയൊച്ച കേട്ടാൽ
ചിങ്ങ രാവിന്റെ കുളിരൊന്നു കൊണ്ടാൽ {പാണന്റെ}
രാപ്പാടി പാടുന്ന താരാട്ടു കേട്ടാൽ
താളം പിടിക്കും മനസ്സേ ..
നിറമുള്ള സ്വപ്നങ്ങൾ ഈണമായ്‌ വന്നിട്ടും
ഏന്തേ..
{ മനസ്സേ നിന്റെ }


Monday, January 18, 2010

ഏതോ ജനുവരി മാസം

Film : Orkkuka Vllappozhum
Lyrics : Girish Puthenchery

Singer :
Karthik
Music : M Jayachandran
Song : Etho Januvary Masam


സിനിമ : ഓർക്കുക വല്ലപ്പോഴും
വരികൾ : ഗിരീഷ് പുത്തഞ്ചേരി
പാടിയത്: കാർത്തിക്
സംഗീതം : എം. ജയചന്ദ്രൻ
ഗാനം: ഏതോ ജനുവരി മാസം

ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
ഒരു കൈക്കുമ്പിളിൽ മറു വെൺ‌പൂവായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ
വെറുതെ ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ നിഴൽ‌പോലുമെൻ
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു
പിന്നെ നിൻ കനവലയെൻ
വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു
ഒരു മണിശലഭം സ്വപമുരുകുമൊരുവിയിൽ
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം
ഇനിയേതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ

അന്നുനിൻ ചിരിപോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ
പിന്നെ ഞാൻ ശ്രുതിയിൽ നിൻ
മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി
ഇനിയൊരു നിമിഷം
മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി...)




Sunday, January 17, 2010

കാലമേ കൈകൊള്ളുക

Song : Kaalame Kaikolluka
Film : Sayahnam

Lyrics : Prabha Varma

Singer :
Vidhu Pratap
Music : Perumbavoor G Raveendranath

പാട്ട് : കാലമേ കൈകൊള്ളുക
സിനിമ : സായാഹ്നം
വരികൾ:പ്രഭാ വർമ്മ
പാടിയത്: വിധു പ്രതാപ്
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്


Play/Download the song from the following link:

http://www.4shared.com/audio/_Si3xYPA/Kalame_Kaikolluka_-_Sayahnam.html?

Monday, January 11, 2010

തൂവെള്ള തൂവും ഉഷസിൽ

Film : Saphalam
Lyrics :
Thankan Thiruvattar
Singer :
Rajesh Vijay
Music :Jassie Gift
Song : Thoovella Thoovum

സിനിമ : സഫലം
വരികൾ : തങ്കൻ തിരുവട്ടാർ
പാടിയത്: രാജേഷ് വിജയ്
സംഗീതം : ജാസി ഗിഫ്റ്റ്
ഗാനം : തൂവെള്ള തൂവും ഉഷസിൽ

തൂവെള്ള തൂവുന്നുഷസ്സിൽ
വാനിൽ കാർമേഘത്തിൻ ശരമാലാ..
ചന്ദനത്തിൻ കുളിരു പോലേ
അന്തരംഗിൽ രാഗം പോലേ
അലകടലൊളിയോരം പോലേ
സ്നേഹ പുന്നാര പൂർണ്ണേന്തുവോ
(തൂവെള്ള തൂവുന്നുഷസ്സിൽ)

മോഹത്തിൻ രാജഹംസങ്ങൾ ചേരുന്നോ സങ്കൽ‌പ്പമായി
കാലത്തിൻ നല്ല വസന്തം ആസ്വദിക്കും യൌവനം
ഗീതം പോലെ സംഗീതം പോലെ
മധുരം പോലെ അമൃതം പോലെ
അലകടലൊളിയോരം പോലേ
സ്നേഹ പുന്നാര പൂർണ്ണേന്തുവോ
(തൂവെള്ള തൂവുന്നുഷസ്സിൽ)

ചിത്തത്തിൻ ചിന്താശതങ്ങൾ തേടുന്നോ സത്യത്തിനായി
സങ്കൽ‌പ്പം സാർത്ഥകമാകും ജീവിതത്തിൽ നിശ്ചയം
പുണ്യം പോലെ പൂർണം പോലെ
ധന്യം പോലെ മോക്ഷം പോലെ
അലകടലൊളിയോരം പോലേ
സ്നേഹ പുന്നാര പൂർണ്ണേന്തുവോ
(തൂവെള്ള തൂവുന്നുഷസ്സിൽ)