Sunday, February 21, 2010

മെല്ലേ മെല്ലേ..

Film : Nottam
Lyrics : Kaithapram
Singer : M Jayachandran
Music : M Jayachandran
Song : Melle Melle

M Jayachandran got state award for best playback singer in 2005 for this song

സിനിമ : നോട്ടം
വരികൾ : കൈതപ്രം
പാടിയത്: എം ജയചന്ദ്രൻ
സംഗീതം :എം ജയചന്ദ്രൻ
ഗാനം : മെല്ലേ മെല്ലേ
മെല്ലേ മെല്ലേ മെല്ലേ....മെല്ലേ.
മെല്ലേയാണീ യാത്ര
നിളയിലൂടൊരു യാത്ര
കനവിലൂടൊരു യാത്ര
മെല്ലേ മെല്ലേ.

കൂത്തരങ്ങിൽ കൂടിയാടുമ്പോൾ
എന്തു മാത്രം ചേർന്നുവെന്നോ നാം
വേഷമഴിയും നേരമെന്നും
രണ്ടു തോണിയിലായ്
നമ്മളൊഴുകുന്നു
{മെല്ലേ... മെല്ലേ..}

വർണ്ണ ജാലക വാതിൽ നീ തുറന്നു
തെന്നലായ് ഞാൻ നിന്റെയരികിൽ വന്നു
വഴിമറഞ്ഞു നിഴലുപോലെ
തേങ്ങുമോർമ്മകളിൽ
വെറുതേ നീ നിന്നു......

മെല്ലേ മെല്ലേ മെല്ലേ... മെല്ലേ.
മെല്ലേയാണീ യാത്ര
നിളയിലൂടൊരു യാത്ര
കനവിലൂടൊരു യാത്ര



Thursday, February 11, 2010

കനക മുന്തിരികള്‍

Film : Punaradhivasam
Lyrics : Gireesh Puthenchery
Singer : G Venugopal
Music : Louis Banks,Sivamani
Song : Muthu Pozhiyunna

സിനിമ : പുനരധിവാസം
വരികൾ : ഗിരീഷ്‌ പുത്തഞ്ചേരി
പാടിയത്: ജി വേണുഗോപാല്‍
സംഗീതം : ലൂയിസ് ബാങ്ക്സ്, ശിവമണി
ഗാനം : കനക മുന്തിരികള്‍

(ഗിരീഷ്‌ പുത്തഞ്ചേരിക്ക് ആദരാഞ്ജലികള്‍)

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു..
(കനക മുന്തിരികള്‍...)

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..
പാതിരാ താരങ്ങളേ എന്നൊടു നീ മിണ്ടില്ലയൊ..
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു..







Thursday, February 4, 2010

മുത്ത് പൊഴിയുന്ന

Film : Chaithanyam
Lyrics : ONV
Singer : K J Yesudas
Music : Raveendran
Song : Muthu Pozhiyunna

സിനിമ : ചൈതന്യം
വരികൾ : ഒ എൻ വി
പാടിയത്: കെ. ജെ യേശുദാസ്
സംഗീതം : രവീന്ദ്രൻ
ഗാനം : മുത്ത് പൊഴിയുന്ന

മുത്തു പൊഴിയുന്ന പുത്തിലഞ്ഞിച്ചോട്ടില്‍
എത്തുന്ന പെണ്‍‌കിടാവേ...
മുന്‍‌വരിപ്പല്ലില്ലാ മോണ കാട്ടി മലര്‍-
പ്പുഞ്ചിരി തൂകുന്ന പെണ്‍കിടാവേ
നിന്നെത്തിരഞ്ഞൂ, തിരഞ്ഞു വരുന്നു ഞാന്‍
ഇന്നുമീ പൂത്തൊടിയില്‍, പൂത്തൊടിയില്‍

(മുത്തു പൊഴിയുന്ന)

കുഞ്ഞിക്കുറിമുണ്ടു മാറ്റി നീയാദ്യമായ്
പൊന്‍‌ഞൊറി തുള്ളും പാവാട ചാര്‍ത്തി
അന്നത്തെപ്പോല്‍ മുന്നില്‍ വന്നു നില്‍പ്പൂ
നിന്നെയൊന്നു ഞാന്‍ കോരിയെടുത്തോട്ടേ
കുങ്കുമക്കവിളത്തു നുള്ളിവിടര്‍ത്തട്ടെ
കുഞ്ഞു നുണക്കുഴിപ്പൂക്കള്‍ വീണ്ടും

(മുത്തു പൊഴിയുന്ന)

ഉമ്മറമുറ്റത്തു പെണ്‍കൊടിമാരൊത്തു
കുമ്മിയടിച്ചു നീ പാടുകില്ലേ
വേറിട്ടു നിന്‍ സ്വരം കേള്‍ക്കുവാനായ്, ഇന്നും
വേലിക്കല്‍ കാതോര്‍ത്തു നില്‍ക്കും ഞാന്‍
നെറ്റിവിയര്‍പ്പിലലിയും നിന്‍ സിന്ദൂരപ്പൊട്ടു
ഞാന്‍ ചാര്‍ത്തിത്തരട്ടേ വീണ്ടും

(മുത്തു പൊഴിയുന്ന)



Play/Download from the following link:

http://www.4shared.com/audio/583bmG4_/Muthu_Pozhiyunna.html