Monday, January 11, 2010

തൂവെള്ള തൂവും ഉഷസിൽ

Film : Saphalam
Lyrics :
Thankan Thiruvattar
Singer :
Rajesh Vijay
Music :Jassie Gift
Song : Thoovella Thoovum

സിനിമ : സഫലം
വരികൾ : തങ്കൻ തിരുവട്ടാർ
പാടിയത്: രാജേഷ് വിജയ്
സംഗീതം : ജാസി ഗിഫ്റ്റ്
ഗാനം : തൂവെള്ള തൂവും ഉഷസിൽ

തൂവെള്ള തൂവുന്നുഷസ്സിൽ
വാനിൽ കാർമേഘത്തിൻ ശരമാലാ..
ചന്ദനത്തിൻ കുളിരു പോലേ
അന്തരംഗിൽ രാഗം പോലേ
അലകടലൊളിയോരം പോലേ
സ്നേഹ പുന്നാര പൂർണ്ണേന്തുവോ
(തൂവെള്ള തൂവുന്നുഷസ്സിൽ)

മോഹത്തിൻ രാജഹംസങ്ങൾ ചേരുന്നോ സങ്കൽ‌പ്പമായി
കാലത്തിൻ നല്ല വസന്തം ആസ്വദിക്കും യൌവനം
ഗീതം പോലെ സംഗീതം പോലെ
മധുരം പോലെ അമൃതം പോലെ
അലകടലൊളിയോരം പോലേ
സ്നേഹ പുന്നാര പൂർണ്ണേന്തുവോ
(തൂവെള്ള തൂവുന്നുഷസ്സിൽ)

ചിത്തത്തിൻ ചിന്താശതങ്ങൾ തേടുന്നോ സത്യത്തിനായി
സങ്കൽ‌പ്പം സാർത്ഥകമാകും ജീവിതത്തിൽ നിശ്ചയം
പുണ്യം പോലെ പൂർണം പോലെ
ധന്യം പോലെ മോക്ഷം പോലെ
അലകടലൊളിയോരം പോലേ
സ്നേഹ പുന്നാര പൂർണ്ണേന്തുവോ
(തൂവെള്ള തൂവുന്നുഷസ്സിൽ)


1 comment: