മുത്തു പൊഴിയുന്ന പുത്തിലഞ്ഞിച്ചോട്ടില്‍
എത്തുന്ന പെണ്‍കിടാവേ...
മുന്‍വരിപ്പല്ലില്ലാ മോണ കാട്ടി മലര്‍-
പ്പുഞ്ചിരി തൂകുന്ന പെണ്‍കിടാവേ
നിന്നെത്തിരഞ്ഞൂ, തിരഞ്ഞു വരുന്നു ഞാന്‍
ഇന്നുമീ പൂത്തൊടിയില്‍, പൂത്തൊടിയില്‍
(മുത്തു പൊഴിയുന്ന)
കുഞ്ഞിക്കുറിമുണ്ടു മാറ്റി നീയാദ്യമായ്
പൊന്‍ഞൊറി തുള്ളും പാവാട ചാര്‍ത്തി
അന്നത്തെപ്പോല്‍ മുന്നില്‍ വന്നു നില്‍പ്പൂ
നിന്നെയൊന്നു ഞാന്‍ കോരിയെടുത്തോട്ടേ
കുങ്കുമക്കവിളത്തു നുള്ളിവിടര്‍ത്തട്ടെ
കുഞ്ഞു നുണക്കുഴിപ്പൂക്കള്‍ വീണ്ടും
(മുത്തു പൊഴിയുന്ന)
ഉമ്മറമുറ്റത്തു പെണ്‍കൊടിമാരൊത്തു
കുമ്മിയടിച്ചു നീ പാടുകില്ലേ
വേറിട്ടു നിന്‍ സ്വരം കേള്‍ക്കുവാനായ്, ഇന്നും
വേലിക്കല്‍ കാതോര്‍ത്തു നില്‍ക്കും ഞാന്‍
നെറ്റിവിയര്‍പ്പിലലിയും നിന്‍ സിന്ദൂരപ്പൊട്ടു
ഞാന്‍ ചാര്‍ത്തിത്തരട്ടേ വീണ്ടും
Film : Veruthe Oru Pinakkam
Lyrics : Sathyan Anthikkad
Singer :K J Yesudas
Music : Raveendran Song : Manasse Ninte Maninoopurangal (Original track not released yet.)
സിനിമ : വെറുതേ ഒരു പിണക്കം
വരികൾ : സത്യൻ അന്തിക്കാട്
പാടിയത്: കെ. ജെ യേശുദാസ്
സംഗീതം : രവീന്ദ്രൻ
ഗാനം : മനസേ നിന്റെ മണിനൂപുരങ്ങള്‍
മനസ്സേ ... മനസ്സേ നിന്റെ മണിനോപുരങ്ങൾ ഈന്നെന്തേ മാറ്റിവച്ചു നർത്തനം ചെയ്തു തളർന്നിട്ടോ നാണംകൊണ്ടു തരിച്ചിട്ടോ ?! { മനസ്സേ നിന്റെ }
മാനത്തു മഴവില്ലു കണ്ടാൽ കന്നി വെയിലത്തൂ ഹിമ ബിന്ദു കണ്ടാൽ { മാനത്തു } പൂങ്ങാറ്റിൽ ആടുന്ന പൂവല്ലി കണ്ടാൽ കോരിത്തരിക്കും മനസ്സേ .. ഒരു ദിവ്യ മോഹത്തിൻ തേനൂമായ് വന്നിട്ടും ഏന്തേ.. { മനസ്സേ നിന്റെ }
പാണന്റെ തുടിയൊച്ച കേട്ടാൽ ചിങ്ങ രാവിന്റെ കുളിരൊന്നു കൊണ്ടാൽ {പാണന്റെ} രാപ്പാടി പാടുന്ന താരാട്ടു കേട്ടാൽ താളം പിടിക്കും മനസ്സേ .. നിറമുള്ള സ്വപ്നങ്ങൾ ഈണമായ് വന്നിട്ടും ഏന്തേ.. { മനസ്സേ നിന്റെ }
Film : Orkkuka Vllappozhum
Lyrics : Girish Puthenchery
Singer :Karthik
Music : M Jayachandran Song : Etho Januvary Masam
സിനിമ : ഓർക്കുക വല്ലപ്പോഴും
വരികൾ : ഗിരീഷ് പുത്തഞ്ചേരി
പാടിയത്: കാർത്തിക്
സംഗീതം : എം. ജയചന്ദ്രൻ ഗാനം: ഏതോ ജനുവരി മാസം
ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
ഒരു കൈക്കുമ്പിളിൽ മറു വെൺപൂവായ്
ഇതൾ നേർത്തൊരോർമയായ് വന്നു നീ
വെറുതെ ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
അന്നുനിൻ നിഴൽപോലുമെൻ
മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു
പിന്നെ നിൻ കനവലയെൻ
വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു
ഒരു മണിശലഭം സ്വപമുരുകുമൊരുവിയിൽ
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം
ഇനിയേതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴി പോലെ
അന്നുനിൻ ചിരിപോലുമെൻ
നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ
പിന്നെ ഞാൻ ശ്രുതിയിൽ നിൻ
മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി
ഇനിയൊരു നിമിഷം
മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി...)